ഉള്ളിവട

 

ആവശ്യമുള്ള സാധനങ്ങള്‍:

  • കടലമാവ്- 2 കപ്പ്
  • അരിപ്പൊടി- 2 സ്പൂണ്‍
  • സവോള- 3 എണ്ണം
  • ഇഞ്ചി- 2 ഇഞ്ച് വലുപത്ത്തില്‍ ആക്കിയത് 
  • പച്ചമുളക്- 3 എണ്ണം
  • കറിവേപ്പില- 2 തണ്ട് 
  • വെള്ളം- 1 കപ്പ് 
  • എണ്ണ- വറുക്കാന്‍ ആവശ്യമുള്ളത്രയും
  • ഉപ്പ്- 1 സ്പൂണ്‍

 

പാകം ചെയ്യുന്ന വിധം:

സവാള, ഇഞ്ചി, കറിവേപ്പില, പച്ചമുളക് തുടങ്ങിയവ നന്നായി അരിയുക അതിനു ശേഷം അല്പം ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കുക.
ഇതിലേക്ക് കടലമാവും, അരിപൊടിയും വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്പം കട്ടിയുള്ള മാവ് ആവും വരെ. ഇനി ഒരു ഫ്രയിംഗ് പാനിലേക്ക് വറുക്കാനുള്ള എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം മാവ് ഒരു സ്പൂണില്‍ കോരി ഒഴിക്കുക രണ്ടു വാശവും ബ്രൌണ്‍ കളര്‍ ആകും വരെ മൊരിക്കുക.
ചൂടോടെ ഉപയോഗിക്കുക..

0 comments on “ഉള്ളിവടAdd yours →

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: