
ആവശ്യമുള്ള സാധനങ്ങള്‍:
- പച്ചരി- അര കിലോ
- പഞ്ചസാര- 2 കപ്പ്
- കോഴിമുട്ട- 5 എണ്ണം
- എള്ള്- അര ടീസ്പൂണ്‍
- തേങ്ങാപ്പാല്‍- 2 കപ്പ്
- എണ്ണ- 500 മില്ലി
പാകം ചെയ്യുന്ന വിധം:
പച്ചരി കുതിര്‍ത്തി പൊടിച്ചെടുക്കുക.
പഞ്ചസാരയും മുട്ടയും ചേര്‍ത് പതപ്പിക്കുക.
ഇതും തേങ്ങാപ്പാലും എള്ളും ചേര്‍ത്ത് നന്നായി കലക്കുക.
ചീനച്ചട്ടിയില്‍ അച്ചു മുങ്ങത്തക്ക വിധം വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കുക.
വെളിച്ചെണ്ണയില്‍ അച്ച് മുക്കിയെടുത്ത് മുക്കാല്‍ ഭാഗം വര മാവില്‍ മുക്കിയശേഷം എണ്ണയില്‍ ഇടുക.
അല്‍പസമയം കഴിയുമ്പോള്‍ അച്ച് കുലുക്കി മാവു എണ്ണയില്‍ വീഴ്ത്തുക.
പാകത്തിന് മൂപ്പിചെടുക്കുക.

0 comments on “അച്ചപ്പം”Add yours →