
ആവശ്യമുള്ള സാധനങ്ങള്‍:
- അരിപൊടി – 2കപ്പ്
- മൈദാ- അര കപ്പ്
- ശര്‍ക്കര(പാനി ആക്കിയത്)- മുക്കാല്‍ കപ്പ്
- പഴം-2
- ഏലക്ക പൊടിച്ചതു- കാല്‍സ്പൂണ്‍
- നെയ്യ്- 2 സ്പൂണ്‍
- വെള്ളം- ഒന്നര കപ്പ്
- എണ്ണ- വറുക്കാന്‍ ഉള്ളത്
- തേങ്ങ കൊത്ത്- കാല്‍ കപ്പ്
തയ്യാറാക്കുന്ന വിധം:
തേങ്ങ കൊത്ത് ബ്രൌണ്‍ നിറം ആകും വരെ എണ്ണയില്‍ വറുക്കുക. പഴം, തേങ്ങ കൊത്ത്, ഏലക്കപൊടി എന്നിവ നന്നായി അരച്ച് വെക്കുക . ഇത് അരിപൊടി, മൈദാ, ചൂടുള്ള ശര്‍ക്കര പാനി എന്നിവ ചേര്‍ത്ത് നനായി യോജിപ്പിക്കുക ആവശ്യത്ത്തിനു വെള്ളം ചേര്‍ക്കാന്‍ മടിക്കരുത്. കുഴച്ച മാവു ഒരു ഇഡ്ഡലി മാവിന്റെ കട്ടി വേണം. ഇത് ഒരു മൂന്നു നാലു മണികൂര്‍ മാറ്റി വെക്കുക. ഉണ്ണിയപ്പ കാരയില്‍ എണ്ണ ചൂടാക്കി ഒരു തവി കൊണ്ട് മാവു ഒഴിച്ച് രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക.

0 comments on “ഉണ്ണിയപ്പം”Add yours →