കട്ടന്‍ ചായ കുടിക്കൂ, ആരോഗ്യം സംരക്ഷിക്കാം…
ചായ കുടിക്കുക എന്നത് മലയാളിയുടെ മാറാത്ത ഒരു ശീലമാണ്. പല രുചിയിലുള്ള ചായയാണ് പലര്‍ക്കും പ്രിയം. പാല്‍ ചായ, ഗ്രീന്‍ ടീ, കട്ടന്‍ ചായ, ലെമണ്‍ ടീ എന്നിങ്ങനെ പോകുന്ന ചായയിലെ വൈവിധ്യങ്ങള്‍.
പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പാല്‍ ചായയേക്കാള്‍ ആരോഗ്യ ഗുണം കട്ടന്‍ ചായയ്ക്കാണ്. പാല്‍ ചേര്‍ക്കുന്നതോടെ ചായയുടെ പല ഗുണങ്ങളും നഷ്ടപ്പെടും. ക്യാന്‍സര്‍ മുതല്‍ ശരീര വേദനയെ പമ്പ കടത്താനുള്ള
കഴിവും നമ്മുടെ കട്ടന്‍ ചായയ്ക്കുണ്ട്.
കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് കട്ടന്‍ ചായ. പരീക്ഷണങ്ങല്‍ തെളിയിക്കുന്നത്. കാന്‍സര്‍ തടയാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ പകര്‍ച്ചപ്പനി,
ജലദോഷം,പനി, വയറിളക്കം , ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കും. കൂടാതെ കട്ടന്‍ ചായയിലെ ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ് രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കും.
ശരീരത്തില്‍ നീരു വരുന്നത് തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും കട്ടന്‍ ചായ കേമനാണ്.
