
വേണ്ട സാധനങ്ങള്‍ :
- അവില്‍ ഒരു കിലോ.(4 പേര്‍ക്ക്)
- ശര്‍ക്കര_ ഇന്ത്യന്‍ (6) ഫോറിന്‍ (3) (പൊടിക്കുക)
- പച്ച തേങ്ങ – അര മുറി
- നെയ്യ്-ഒരു സ്പൂണ്‍
- അണ്ടി പരിപ്പ്/കപ്പലണ്ടി വറുത്ത് ഒരു പിടി
- മുന്തിരി ഒരു പിടി.
- ജീരകം-ഒരു സ്പൂണ്‍.
തയ്യാറാക്കും വിധം:
നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വഴറ്റുക.
സ്റൌവ് ഓഫ് ചെയ്യുക.
അതിലോട്ടു കുറച്ചു വെള്ളം ഒഴിക്കുക. (ഒരു ഗ്ലാസ്) (സ്റൌവില്‍ അല്ല. വഴറ്റിയ പാത്രതിലോട്ടു ആണ്.)
ഇനി അവില്‍ ഇട്ടു ഇളക്കുക.
പൊടിച്ചു വെച്ച ശര്‍ക്കര വിതറി ഇടുക. വീണ്ടും ഇളക്കുക. തേങ്ങയും ജീരകും ചേര്‍ത്ത് വീണ്ടും ഇളക്കുക.
സംഭവം റെഡി..!

0 comments on “അവില്‍ കുഴച്ചത്”Add yours →