ഇറച്ചിയും പൂളയും

ബീഫ് കൊണ്ടുള്ള ഒരുഗ്രന്‍ വിഭവമാണ് ഇറച്ചിയും പൂളയും..

വളരെ രുചികരമായ ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കം..

ചേരുവകള്‍ :

  • കപ്പ- 1 1/2 കിലോ
  • ബീഫ്- 1/2 കിലോ
  • തേങ്ങ- 1 കപ്പ്
  • വെളിച്ചെണ്ണ- പാകത്തിന്
  • ഗ്രാമ്പു- 2 എണ്ണം
  • ഏലയ്ക്ക- 2 എണ്ണം
  • ജാതിപത്രി- 2 എണ്ണം
  • കറുവാപ്പട്ട- 2 കഷ്ണം
  • മുളക്പൊടി- 1 ടീസ്പൂണ്‍
  • മല്ലിപ്പൊടി- 1 ടീസ്പൂണ്‍
  • കുരുമുളകുപൊടി- 2 ടീസ്പൂണ്‍
  • മഞ്ഞപ്പൊടി- 1 ടീസ്പൂണ്‍
  • പച്ചമുളക്- 2 എണ്ണം
  • കറിവേപ്പില- 2 തണ്ട്
  • ഉപ്പ്- പാകത്തിന്
  • വെള്ളം- 1 കപ്പ്

തയ്യാറാക്കുന്ന വിധം:

കപ്പ തൊലികളഞ്ഞ് മഞ്ഞപ്പൊടി ചേര്‍ത്ത് പുഴുങ്ങി വെള്ളം കളഞ്ഞ് വെയ്ക്കുക. ബീഫ്, മുളക്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, മഞ്ഞപ്പൊടി, പച്ചമുളക്, വെള്ളം, എന്നിവയും ഗ്രാമ്പു, ഏലയ്ക്ക, ജാതിപത്രി, കറുവാപ്പട്ട എന്നിവ പൊടിച്ചതും ചേര്‍ത്ത് നന്നായി വേവിക്കുക.

വെന്തുകഴിഞ്ഞാള്‍ തേങ്ങ വറുത്തരച്ചതും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന കപ്പ ചേര്‍ത്ത് നന്നായി ഇളക്കുക.

നന്നായി യോജിച്ച ശേഷം കടുക് താളിച്ച് ചേര്‍ക്കുക.

ശേഷം പ്ലെയിറ്റിലേക്ക് വിളമ്പി കഴിക്കാം.

ഒരു സ്പെഷ്യല്‍ രുചിക്ക് വേണ്ടി കുറച്ച് മല്ലിയിലയും കൊത്തിയരിഞ്ഞ സവാളയും കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് കഴിക്കാം.കിടിലമാകും.

0 comments on “ഇറച്ചിയും പൂളയുംAdd yours →

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: