മലയാളികള്‍ക്ക് പ്രിയപ്പെട്ട മറ്റൊരു വിഭവമാണ് പരിപ്പുവട. കട്ടന്‍ചായയും പരിപ്പുവടയും കേരള രാഷ്ട്രീയ ചരിത്രത്തില്‍ സ്ഥാനം കിട്ടിയ വിഭവങ്ങളാണെന്ന് പറയാം.

ചേരുവകള്‍
- കടല/തൂവരപ്പരിപ്പ് – 1 കപ്പ്
- ഇഞ്ചി – ഒരു ചെറിയ കഷണം
- വറ്റല്‍ മുളക് – 3 എണ്ണം
- ചെറിയ ഉള്ളി – 12 എണ്ണം
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് -ആവശ്യത്തിന്
- എണ്ണ -വറുക്കാനാവശ്യമായത്
തയ്യാറാക്കാം
1. രണ്ട് മണിക്കൂര്‍ കുതിര്‍ത്ത പരിപ്പ് വെള്ളം ഊറ്റിയെടുക്കുക
2. ഇഞ്ചിയും വറ്റല്‍ മുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ചെറുതായി മുറിച്ചെടുക്കുക
3. പരിപ്പ് അധികം അരയാതെ,വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക
4. മുറിച്ചു വച്ച ഇഞ്ചിയും മുളകും ഉള്ളിയും കറിവേപ്പിലയും അരച്ച പരിപ്പില്‍ ചേര്‍ക്കുക
5. ഉപ്പും ചേര്‍ത്ത് കുഴക്കുക
6. ചെറിയ ഉരുളയായി ഉരൂട്ടിയ ശേഷം കൈയില്‍ വച്ച് പതിയെ അമര്‍ത്തി ചൂടായ എണ്ണയിലേക്കിടുക
7. രണ്ടു വശവും മറിച്ചിട്ട് ബ്രൗണ്‍നിറമായാല്‍ കോരിയെടുക്കാം

0 comments on “പരിപ്പ് വട”Add yours →