ചേരുവകള്‍
- ഉഴുന്ന് – 1 കപ്പ്
- അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
- ചെറിയ ഉള്ളി – 10 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷണം
- കറിവേപ്പില – 1 തണ്ട്
- കുരുമുളക് ചതച്ചത് – 1 ടീസ്പൂണ്‍
- എണ്ണ -വറുക്കാനാവശ്യമായത്ഉ
- ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ഉഴുന്ന് കഴുകി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം ഊറ്റിയെടുക്കുക.
2. വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക.
3. ഇഞ്ചിയും പച്ചമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും ചെറുതായി മുറിച്ചെടുക്കുക.
4. മുറിച്ചെടുത്ത ഇഞ്ചിയും പച്ചമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും അരച്ച ഉഴുന്നില്‍ ചേര്‍ക്കുക.
5. കുരുമുളകും അരിപ്പൊടിയും കൂടെ ചേര്‍ത്ത് പത്തു മിനിറ്റ് വയ്ക്കുക.
6. കൈയില്‍ വെള്ളം നനച്ച ശേഷം ഉഴുന്നുവടയ്ക്കുള്ള കൂട്ട് കുറച്ചു വീതമെടുത്ത് വട്ടത്തില്‍ പരത്തിയ ശേഷം നടുക്ക് ഒരു തുളയിടുക.
7. എണ്ണയിലേക്കിട്ട് രണ്ടു വശവും ചെറിയ ബ്രൗണ്‍ നിറമായാല്‍ കോരിയെടുത്ത് നല്ല ചട്ണിയും കൂട്ടി കഴിക്കാം.

0 comments on “ഉഴുന്ന് വട”Add yours →