പക്കാവട

ആവശ്യമുള്ള സാധനങ്ങള്‍:

  • വറുക്കാത്ത അരിപ്പൊടി- നാല് കപ്പ്.
  • കടലമാവ്- ഒരു കപ്പ്.
  • മുളക് പൊടി- രണ്ട് ടീസ്പൂണ്‍.
  • ഉപ്പ്- ആവശ്യത്തിന്.
  • പെരുങ്കായത്തിന്‍റെ പൊടി- ആവശ്യത്തിന്.

 

തയ്യാറാക്കുന്ന വിധം:

നൂല്‍പുട്ട് ഉണ്ടാക്കുന്ന സേവനാഴിയില്‍ (അച്ച്) പക്കവടയ്ക്കുള്ള ചില്ല് ഇടുക. ചേരുവകളെല്ലാം ഒരുമിച്ചെടുത്ത് കുറേശ്ശെ വെള്ളം തളിച്ച്, നനച്ച് പേസ്റ്റ് പരുവത്തില്‍ കുഴയ്ക്കുക (വെള്ളം അധികമാകരുത്). മാവ് അച്ചില്‍ നിറച്ച് ചൂടായ എണ്ണയിലേയ്ക്ക് നീളത്തില്‍ വരത്തക്ക വിധം പല വരികളിലായി ഇടുക. നന്നായി വെന്തുവരുമ്പോള്‍ എണ്ണ പതഞ്ഞ് വരുന്നത് നില്ക്കും. അപ്പോള്‍ കോരിയെടുക്കാം. അതേ എണ്ണയില്‍ കറിവേപ്പില വറുത്ത് കോരി തയ്യാറാക്കി വച്ചിരിക്കുന്ന പക്കവടയില്‍ ഇടുക. പക്കവടയ്ക്ക് നല്ല മണവും രുചിയും വരാനാണ് കറിവേപ്പില വറുത്തിടുന്നത്.

0 comments on “പക്കാവടAdd yours →

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: