അരി മുറുക്ക്‌

 

ആവശ്യമുള്ള സാധനങ്ങള്‍:

  • അരിപ്പൊടി – 2 കപ്പ്
  • ചെറുപയര്‍ പൊടി – 1 കപ്പ്
  • കടലപൊടി – അര കപ്പ്
  • ജീരകപൊടി – അര സ്പൂണ്‍
  • കുരുമുളക് പൊടി – അര സ്പൂണ്‍
  • ഡാല്‍ഡാ – 2 വലിയ സ്പൂണ്‍
  • എള്ള് – 1 സ്പൂണ്‍


തയ്യാറാക്കുന്ന വിധം:

ചെറുപയറും കടലയും വറുത്തു പൊടിച്ചതായിരിക്കണം. ഇവ രണ്ടും പച്ചരി പൊടിച്ചതും കൂട്ടി കലര്‍ത്തി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴക്കുക. ജീരകവും കുരുമുളകു പൊടിച്ചതും എള്ളും കൂടി മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം മാവ് സേവനാഴിയിലിട്ട് ഞെക്കി എടുത്ത് ഡാല്‍ഡായില്‍ വറത്തെടുക്കുക

0 comments on “അരി മുറുക്ക്‌Add yours →

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: